കോഴിക്കോട്: പോർമുഖങ്ങളിൽ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥാനാർത്ഥികൾ അപ്രതീക്ഷിതമായി ബേപ്പൂർ സുൽത്താൻ്റെ നാട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ കാലങ്ങളായുള്ള സൗഹൃദത്തിൻ്റെ ഓർമ്മ പുതുക്കലായത് മാറി. ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ വലതു, ഇടത് സ്ഥാനാർത്ഥികളാണ് കെ പി സി സി ജനറൽ സെക്രട്ടറിയായ അഡ്വ. പി എം നിയാസും സി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റായ പി ഏ മുഹമ്മദ് റിയാസും. ബേപ്പൂരിലെ പര്യടനത്തിനിടെ കയർ ഫാക്ടറിക്ക് സമീപത്ത് വച്ച് അപ്രതീക്ഷിതമായി കണ്ടതായിരുന്നു ഇരുവരും.
വർഷങ്ങളായുള്ള സൗഹൃദത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ഇരുവരും പരസ്പരം മനസ്സ് തുറന്നതിങ്ങനെ:
കാലങ്ങളായി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. തെരഞ്ഞെടുപ്പിൽ ആശയപരമായി തന്നെ മത്സരിക്കും. അത് ഞങ്ങളുടെ ബന്ധത്തെ ബാധിക്കില്ല. സൗഹൃദം രാഷ്ട്രീയത്തിനും അതീതമാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ബേപ്പൂർ മണ്ഡലത്തിലല്ലങ്കിലും കോഴിക്കോട് നഗരപരിധിക്കുള്ളിലെ സ്ഥിരതാമസക്കാരാണ് ഇരുവരും. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഇരുവരും പൊതു പ്രവർത്തനത്തിൻ്റെ പാതയിലെത്തുന്നത്. അതും നഗരത്തിനുള്ളിലെ രണ്ട് പ്രമുഖ കലാലയങ്ങളിലൂടെ തന്നെ. ഫാറൂഖ് കോളെജിലെ എസ് എഫ് ഐ നേതാവായാണ് വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ എത്തുന്നത്. പി എം നിയാസാകാട്ടെ ക്രിസ്ത്യൻ കോളെജിലെ കെ എസ് യു നേതൃനിരയിലൂടെയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ അമരക്കാരനാക്കുന്നത്. പുതിയറ മാളിയേക്കൽ കുടുംബാംഗമാണ്.ഇരുവരുടെയും കുടുംബങ്ങളും പിതാക്കന്മാരും നഗരവാസികൾക്ക് സുപരിചിതരാണ്. റിയാസിന്റെ പിതാവ് അബ്ദുൾ ഖാദർ കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായും വർഷങ്ങളോളമുണ്ടായിരുന്നു. പിന്നീട് പാലക്കാട് നിന്ന് സൂപ്രണ്ടായാണ് വിരമിക്കുന്നത്.
കെ കരുണാകരന്റെ ഏറ്റവുമടുത്ത അനുയായികളിലെ ഒരാളും ഐ എൻ ടി യു സി നേതാവുമായിരുന്ന കെ സാദിരിക്കോയയാണ് പി എം നിയാസിൻ്റെ പിതാവ്. നിയാസും റിയാസും നിയമബിരുദം പൂർത്തീകരിച്ച ശേഷം അഭിഭാഷകവൃത്തിക്ക് തുടക്കം കുറിക്കുന്നതും കോഴിക്കോട് ബാറിൽ നിന്നാണ്. ഇരുവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൈവെക്കുന്നത് കോഴിക്കോട് കോർപ്പേറഷിനിൽ മത്സരിച്ചാണ്. റിയാസ് തോറ്റെങ്കിലും നിയാസ് വിജയിക്കുകയായിരുന്നു. കലാ- കായിക രംഗങ്ങളോട് ഏറെ താല്പര്യം പുലർത്തുന്നവരുമാണ് ഇരുവരുമെന്നത് കൂടി രണ്ടുപേരെയും ഒന്നിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London