ഇന്ധന വില തുടര്‍ച്ചയായ നാലാം ദിവസവും കൂട്ടി. പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് കൂടിയത്. നാല് ദിവസത്തിനുള്ളില്‍ ലിറ്ററിന് 2 രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. ആഗോളവിപണയില്‍ ക്രൂഡ് ഓയില്‍ വില നേരിയതോതില്‍ ഉയര്‍ന്നതാണ് വില വര്‍ദ്ധനയ്ക്കുള്ള കാരണമായി എണ്ണ കമ്പനികള്‍ പറയുന്നത്. എന്നാല്‍ ഇതിന് ചുവട് പിടിച്ച് ചരക്ക് കൂലി അടക്കമുള്ളവ വര്‍ദ്ധിച്ചാല്‍ ലോക്ഡൌണില് കുടുങ്ങി പ്രതിസന്ധിയിലായ ജനജീവിതത്തെ കൂടുതല്‍ വലക്കും. നേരത്തെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുവ ഉയര്‍ത്തിയതിനാല്‍ വിലക്കുറവിന്റെ അനുകൂല്യം ഉപഭോക്താവിന് ലഭിച്ചിരുന്നില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London