രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. തുടർച്ചയായി 12 ആം ദിവസമാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ 12 ദിവസങ്ങൾകൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയിരിക്കുന്നത്. തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.
© 2019 IBC Live. Developed By Web Designer London