മൂന്നാറിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ. ജനങ്ങൾ നിരോധനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2മണി മുതലാണ് പ്രബല്യത്തിൽ വരുന്നത്. മൂന്നാർ മേഘലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോർ എന്നിവ മാത്രമാകും തുറന്നു പ്രവർത്തിക്കുക.
അവശ്യ സാധനങ്ങൾ ഉച്ചയ്ക്ക് മുൻപ് വാങ്ങിച്ച് തിരികെ പോകണം. എസ്റ്റേറ്റ് തൊഴിലാളികൾ പുറത്തിറങ്ങാതിരിക്കാൻ കമ്പനികൾ നടപടിയെടുക്കണമെന്ന് നിർദ്ദേശമുണ്ട്. കുട്ടികൾ പുറത്തറങ്ങിയാൽ മാതാപിതാക്കൾക്കെതിരെ കേസ് എടുക്കുമെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London