കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചിയിലെ ഉത്ഘാടന ചടങ്ങിൽ നിന്ന് ദേശീയ അവാർഡ് ജേതാവ് സലിം കുമാറിനെ ഒഴിവാക്കിയ നടപടിയിൽ എറണാകുളം ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറൽ സെകട്ടറി ജി രതികുമാർ പ്രതിഷേധിച്ചു.
കലാ സാംസ്ക്കാരിക നായകൻമാരുടെ ഡിഎൻഎ ടെസ്റ്റ് രാഷ്ട്രീയാടിസ്ഥാനത്തിൽ നടത്താനുള്ള പിണറായി സർക്കാരിന്റെ നീക്കം അപമാനകരമാണ്. സാംസ്ക്കാരിക നായകൻമാരെ എല്ലാക്കാലത്തും ഹൃദയത്തിലുൾക്കൊണ്ട നാടാണ് കേരളം. യുഡിഎഫ് ഭരിക്കുന്ന കാലത്തു പോലും രാഷ്ട്രീയം നോക്കാതെ കലാകാരൻമാരെ ആദരിച്ചിട്ടുണ്ട്. സലിം കുമാറിനെപ്പോലെയുള്ള ദേശീയ അവാർഡ് ജേതാക്കളെപ്പോലും അപമാനിക്കുന്ന നടപടി സംസ്ക്കാര ശൂന്യതയാണെന്നും ചലച്ചിത്രോത്സവത്തെ സിപിഎം മേളയാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി..
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London