പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കി ആർ ബാലകൃഷ്ണപിള്ളയുടെ സ്മാരകം നിർമ്മിച്ചാൽ അതിന് ആദ്യം കല്ലെറിയുന്നത് താനായിരിക്കുമെന്ന് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററും ഇടതുപക്ഷ സഹയാത്രികനുമാണ് ജി ശക്തിധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം…
ആർ ബാലകൃഷ്ണപിള്ളയെ പോലെ അറുവഷളൻ പ്രതിലോമ രാഷ്ടീയക്കാരന് പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കി സ്മാരകം പണിയാൻ തീരുമാനിച്ചത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നത്. കേരളരാഷ്ട്രീയത്തിന്റെ അഴുക്കുചാലിൽ മാത്രം സഞ്ചരിച്ച നേതാവാണദ്ദേഹം. ആ പേരിൽ ഒരു സ്മാരകം പണിയാൻ ഇ എം എസ്സിന്റെയും എം എൻ ഗോവിന്ദൻ നായരുടെയും സി അച്ചുതമേനോന്റെയും പാർട്ടികൾ അധികാരം ദുർവിനിയോഗം ചെയ്യുന്നത് അതിന്റെ അസ്ഥിത്വം അവസാനിക്കാറായി എന്നതിന്റെ തെളിവാണ്. വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും ഗതാഗത മന്ത്രിയായിരുന്നപ്പോഴും അല്പ്പശമ്പള ക്കാരായ ആയിരക്കണക്കിനു പാവപ്പെട്ട,സ്ത്രീ ജീവനക്കാരെ അടക്കം, തെക്ക് വടക്ക് സ്ഥLലംമാറ്റി ക്രൂരമായി പകപോക്കിയ ഈ മാടമ്പിയെ “സ്നേഹം ” കൊണ്ട് സ്മരകമുണ്ടാക്കി ആദരിക്കുന്നത് കേരളത്തിലെ തൊഴിലാളിവർഗത്തിന് അപമാനമാണ്. എന്റെ പത്രപ്രവർത്തന ജീവിതത്തിൽ ഈ മാടമ്പിക്കെതിരെ നേർക്കുനേർ പൊരുതി പലവട്ടം മുട്ടുകുത്തിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു. പഞ്ചാബ് മോഡലിനെ പ്രകീർത്തിച്ചു എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയ ഏഴ് മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഞാനും. അതാണ് ഹൈക്കോടതി ഈ മാടമ്പിയെ മന്ത്രിപദത്തിൽ നിന്ന് താഴെ ഇറക്കാൻ വഴിയൊരുക്കിയത്. ഇദ്ദേഹത്തിന്റെ പേരിൽ പൊതുഖജനാവിൽ നിന്ന് പണം എടുത്ത് കേരളത്തിൽ എവിടെയെങ്കിലും ഇടതുപക്ഷ മന്ത്രിസഭ സ്മാരകം ഉയർത്തിയാൽ, അന്ന് ജീവനോടെ ഇരുപ്പുണ്ടെങ്കിൽ അതിനു നേരെ ആദ്യത്തെ കല്ല് എറിയുന്നത് ഞാനായിരിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London