തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വസ്തുതകൾ മനസ്സിലാക്കി വോട്ട് ചെയ്യുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ വിവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും, തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതിഫലിക്കും. ജനങ്ങൾ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൻറെ വിജയമാകണമെന്നും സുകുമാരൻ നായർ പറഞ്ഞു.
അതേസമയം എൽഡിഎഫിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് വോട്ട് ചെയ്ത ശേഷം മന്ത്രി എ സി മൊയ്തീൻ പ്രതികരിച്ചു. സർക്കാർ തുടരണമെന്ന ജനങ്ങളുടെ ആഗ്രഹം ജയിക്കും. യുഡിഎഫിനകത്ത് കലാപമാണ്. ഐക്യമില്ലാത്തവർ എങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കും. അവിശുദ്ധ സഖ്യമുണ്ടാക്കുന്ന യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയുണ്ടാകും. വടക്കാഞ്ചേരി ഫ്ലാറ്റിനെ ചൊല്ലിയുള്ളത് അനാവശ്യ വിവാദമാണ്. വീട് മുടക്കുന്നവർക്കല്ല കൊടുക്കുന്നവർക്കാണ് വോട്ട് ലഭിക്കുകയെന്നും മന്ത്രി അവകാശപ്പെട്ടു. എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനിൽ കുമാറും പ്രതികരിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഹൈബി ഈഡൻ എംപി. പോളിങ് ശതമാനം കൂടുന്നത് യുഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ടെന്നും ഹൈബി ഈഡൻ എറണാകുളത്ത് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London