അപകടരമായ ജനിതക ഘടനയോടു കൂടിയ പുതിയൊരിനം വൈറസിനെ ചൈനയില്‍ കണ്ടെത്തി. മനുഷ്യരില്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന ഈ വൈറസിനെ കുറിച്ച് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച യുഎസ് ശാസ്ത്ര ജേണലായ പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ കൊറോണ വൈറസ് പോലെ രോഗാണു ലോകമെങ്ങും പടര്‍ന്നു പിടിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കി. നിലവില്‍ ജി4 എന്നു പേരു നല്‍കിയിരിക്കുന്ന ഈ വൈറസ് 2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച എച്ച്1എന്‍1 വൈറസിനോട് സാമ്യമുള്ളതാണ്. എങ്കിലും രൂപമാറ്റമുണ്ട്. നിലവിലുള്ള ഒരു വാക്സിനും വൈറസില്‍ നിന്ന് സംരക്ഷണം നല്‍കില്ലെന്നു ഗവേഷകര്‍ പറയുന്നു.
2011 മുതല്‍ 2018വരെ ചൈനയിലെ പത്ത് പ്രവിശ്യകളിലായി 30,000ത്തിലധികം പന്നികളില്‍ നടത്തിയ ഗവേഷണത്തില്‍ 179ല്‍ അധികം വൈറസുകളെ വേര്‍തിരിച്ചിരുന്നു. ഇതിലേറേയും 2016 മുതല്‍ കാണപ്പെടുന്ന പുതിയയിനം വൈറസുകളായിരുന്നു. ജി4 എന്ന വൈറസ് മനുഷ്യരിലേക്ക് പടരാന്‍ ഏറെ സാധ്യതയുള്ളതാണെന്നും കണ്ടെത്തി. ഗവേഷണത്തില്‍ പങ്കെടുത്ത് 10.4 ശതമാനം ആളുകള്‍ക്ക് ഇതിനോടകം വൈറസ് പിടിപെട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പടര്‍ന്നതിന് സൂചനയില്ല. അത് സംഭവിച്ചാല്‍ വലിയ ഭീഷണിയായി മാറിയേക്കാമെന്നാണ് മുന്നറിയിപ്പ്. പുതിയ ഇനം വൈറസായതിനാല്‍ ആളുകള്‍ക്ക് പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കുമെന്നും മനുഷ്യശരീരത്തില്‍ പെട്ടെന്നും പടര്‍ന്നുപിടിക്കാവുന്ന ജി4ന്റെ ജനിതകഘടന ആശങ്കപ്പെടുത്തുന്നതാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനിലെ ഉള്‍പ്പെടെ ഗവേഷകര്‍ ജേണലില്‍ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London