അപകടകാരികളായ ജി4 വൈറസുകളെ നേരിടാന്‍ പ്രതിരോധശേഷി രക്ഷയാകില്ല എന്ന് പരീക്ഷണങ്ങള്‍. പക്ഷിപ്പനിക്ക് കാരണമായ എച്ച്1എന്‍1 വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. ജനിതകഘടനയില്‍ വ്യത്യാസം വന്ന ഈ വൈറസ് ശ്രേണിയെ ജി4 എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. മുഴുവന്‍ പേര് ജി4 ഇഎ എച്ച്1എന്‍1. നേരത്തേ കണ്ടെത്തിയ മൂന്നു വൈറസ് ശ്രേണികളുമായി ഈ ശ്രേണിക്കു ബന്ധമുണ്ട്. യൂറോപ്പ് ആന്‍ഡ് ഏഷ്യന്‍ ബേര്‍ഡ്സ് (ഇഎ), എച്ച്1എന്‍1 ഫ്ലൂ സ്ട്രെയിന്‍, പക്ഷികളില്‍നിന്നും പന്നികളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള ജീനുകള്‍ വഹിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫ്ലൂ എന്നീ മൂന്നു ശ്രേണികളും ചേരുന്ന പുതിയ തരം വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നു യുഎസ് സയന്‍സ് ജേര്‍ണലായ പിഎന്‍എഎസില്‍ (പ്രൊസീഡിങ്സ് ഓഫ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണ ഫ്ലൂവില്‍നിന്നു മനുഷ്യര്‍ നേടിയെടുക്കുന്ന പ്രതിരോധശേഷി ജി4ല്‍ നിന്നൊരു രക്ഷയാകില്ലെന്ന് പരീക്ഷണത്തില്‍ വ്യക്തമായി. മനുഷ്യരിലേക്കു പടരാനുള്ള എല്ലാ ‘കഴിവും’ ഈ വൈറസിനുണ്ടെന്നാണു വിലയിരുത്തലെന്നു പഠനത്തിനു പിന്നിലുള്ള ചൈനീസ് സര്‍വകലാശാലകളിലെ ഗവേഷകരെയും ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 2011 മുതല്‍ 2018 വരെ അറവുശാലകളിലെ പന്നികളില്‍നിന്ന് 30,000 നേസല്‍ സ്വാബുകളാണ് ഗവേഷകര്‍ ശേഖരിച്ചത്. ചൈനയിലെ 10 പ്രവിശ്യകളില്‍നിന്നും വെറ്ററിനറി ആശുപത്രിയില്‍നിന്നും ശേഖരിച്ച ഇവയില്‍നിന്ന് 179 സൈ്വന്‍ ഫ്ലൂ വൈറസുകളെ തിരിച്ചറിയാനായി.ഇവയില്‍ പലതും പുതിയതായിരുന്നുവെന്നും 2016 മുതല്‍ പന്നികളില്‍ കാണപ്പെട്ടുവെന്നുമാണ് പഠനം പറയുന്നത്. ലോകത്തെ ഭയപ്പെടുത്തിയ മഹമാരികളില്‍ പലതിന്റെയും പിന്നിലെ ഇന്‍ഫ്ലുവന്‍സ വൈറസുകളുടെ ഉദ്ഭവസ്ഥാനം പന്നികളാണെന്നതിനാലാണ് ഇവയെ പരീക്ഷണത്തിനു വിധേയമാക്കുന്നത്. ഇതില്‍ ജി4 ആണ് ഏറ്റവും അപകടകരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London