ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ ഗല്‍വാനില്‍ ജൂണ്‍ 15നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ മരിച്ചതായി ചൈന. മോള്‍ഡോയില്‍ ഇരുരാരാജ്യങ്ങളും തമ്മില്‍ ഈയാഴ്ച ആദ്യം നടന്ന സൈനിക- നയതന്ത്രതല ചര്‍ച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഗല്‍വാന്‍ സംഘര്‍ഷം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ചൈന കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ എണ്ണത്തേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 15,000 അടി ഉയരത്തിലുള്ള ഗാല്‍വനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ചൈനീസ് കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ട വിവരം നേരത്തെ ചൈന സമ്മതിച്ചിരുന്നു.
© 2019 IBC Live. Developed By Web Designer London