എടപ്പാൾ,:സംഘടനാ പ്രവർത്തനത്തിൽ മികച്ച നിലവാരം പുലർത്തിയ ജില്ലാ കമ്മിറ്റിയ്ക്ക് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റിഏർപ്പെടുത്തിയ ‘ഗാന്ധീയം റോളിംഗ് ട്രോഫി ‘ യും, ക്യാഷ് അവാർഡും മലപ്പുറം ജില്ലാ കമ്മിറ്റിയ്ക്ക് ലഭിച്ചു. പതിന്നാല് ജില്ലാ കമ്മിറ്റികളുടേയും പ്രവർത്തനം വിലയിരുത്തിയാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. മികച്ച പോഷക സംഘടനയ്ക്കുള്ള കസ്തൂർബാ പുരസ്ക്കാരം ഹരിത വേദിയ്ക്കും ലഭിച്ചു.
കഴിഞ്ഞ ഒരുവർഷമായി മലപ്പുറം ജില്ലയിൽ നടത്തിവരുന്ന സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തനങ്ങൾ, അംഗത്വ വിതരണം, ഡോക്യൂമെന്റേഷൻ, പോഷക സംഘടനാ പ്രവർത്തനം എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നൽകുന്നതെന്ന് പുരസ്ക്കാര സമിതി ചെയർമാൻ ഡോ : ഗോപീ മോഹൻ ,കൺവീനർ ഗോപിനാഥൻ മാസ്റ്റർ അംഗങ്ങളായ അഡ്വ: അരുൺ വർഗ്ഗീസ്, അഡ്വ: ബാലഗിരി ജാമ്മാൾ, എൻ കുമാരദാസ് എന്നിവർ അറിയിച്ചു.
© 2019 IBC Live. Developed By Web Designer London