കൊച്ചി: പ്രമുഖ ഗാന്ധിയൻ സംഘടനയായ കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയെ കെ.പി.സി.സി യുടെ പോഷക സംഘടനയായി അംഗീകരിച്ചതായി കെ.പി.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി അഡ്വ: കെ.പി അനിൽ കുമാർ അറിയിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷമാണ് കെ.പി.സി.സി ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ഗാന്ധിയൻ തത്വങ്ങൾ പ്രചരിപ്പിക്കുക, അനുവർത്തിക്കുക, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയാണ് സംഘടന മുഖ്യമായും ലക്ഷ്യമിടുന്നത്. 2017 ൽ ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ സംഘടന അനീതിക്കെതിരായ പോരാട്ടത്തിലും, സാമൂഹ്യ-സാംസ്ക്കാരിക വിഷയങ്ങളിലും ശ്രദ്ധേയമായ പ്രതികരണങ്ങളും , സമരങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ നാല് വർഷമായി ഗാന്ധിയൻ മാതൃകയിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ജില്ലാ – നിയോജക മണ്ഡലം കമ്മിറ്റികൾ നിലവിലുണ്ട്.
മുൻ എം.പിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള ഏക രക്ഷാധികാരിയും , കാലടി സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ: എം.സി ദിലീപ് കുമാർ ചെയർമാനും , എം.ജി കോളേജ് പ്രൊഫസർ ഡോ: നെടുമ്പന അനിൽ ജനറൽ ജനറൽ സെക്രട്ടറിയുമായ സംഘടനയ്ക്ക് പ്രവാസി, വനിതാ , കാർഷിക , ബാലജന, ഐ.ടി വിഭാഗങ്ങളിലായി അഞ്ച് പോഷക വിഭാഗങ്ങളുമുണ്ട്.
ദണ്ഡി യാത്രയുടെ നവതി അനുസ്മരണത്തോടനുബന്ധിച്ച് സ്വന്തം വീടും പരിസരവും വൃത്തിയാക്കി നടത്തിയ പരിപാടിയായ “എന്റെ വീടും സബർമതി ” , സൗജന്യ വൈദ്യ സഹായ സേവന പദ്ധതിയായ .! “ഡോക്ടർ ഓൺ കോൾ “, പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് “വൃക്ഷത്തൈ നടീൽ “, ഇന്ധന വിലവർദ്ധനയ്ക്കെതിരേ വനിതകളുടെ നേതൃത്വത്തിൽ “അടുക്കള സമരം “, മദ്യനയത്തിനെതിരേ എക്സൈസ് ഓഫീസുകൾക്ക് മുൻപിൽ നടത്തിയ സമരം, പാവപ്പെട്ട വിധവകൾക്കായി “കസ്തൂർബാ ഗാന്ധി ഭവന നിർമ്മാണ പദ്ധതി “, ആദിവാസി ഗ്രാമം ദത്തെടുക്കൽ, കടക്കെണിയിലായ കർഷകരെ സംരക്ഷിക്കുന്നതിനായി ” ഓൺ ലൈൻ പ്രതിഷേധ ശ്യംഖല ” , ഓൺ ലൈൻ അംഗങ്ങളെ വർദ്ധിപ്പിക്കുന്നതിനായി “ഫേസ് ബുക്ക് ചലഞ്ച് “, തൊഴിൽ രഹിതർക്കായി “എംപ്ലോയ്മെന്റ് സെൽ “, ജില്ലാ കമ്മിറ്റികളുടെ പ്രവർത്തന മികവ് പരിശോധിച്ച് റാങ്കിംങ് സമ്പ്രദായം , മികച്ച ജില്ലയ്ക്ക് “ഗാന്ധീയം ” പുരസ്ക്കാരം, വിദേശ പ്രതിനിധികളെ ഉൾപ്പെടുത്തി “അന്തർദേശീയ സെമിനാറുകൾ “, വിവിധ വിഷയങ്ങളിൽ “വെബ്ബിനാറുകൾ “, ഭാരവാഹികളെ ഉൾപ്പെടുത്തി ഡയറക്ടറി എന്നിവയായിരുന്നു കൊവിഡ് കാലത്ത് പൊതു സ്വീകാര്യത വർദ്ധിപ്പിച്ച പരിപാടികൾ .
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London