കൊച്ചി: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്നോളജിയുടെ രണ്ടാമത്തെ ക്യമ്പസിന് ആർ.എസ്.എസ് നേതാവായിരുന്ന എം.എസ് ഗോൾവാൾക്കറിൻ്റെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനത്തിന് ഒരു വിഭാഗത്തിൻ്റെ മാത്രം വക്താവും , ഈ രംഗത്ത് പ്രത്യേകിച്ച് ഒരു സംഭാവനയും നൽകാത്ത ഗോൾവാൾക്കറിൻ്റെ പേര് നിർദ്ദേശിച്ചത് അനുചിതമാണെന്നും, ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന് നേതൃത്വം നൽകിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് തന്നെ രണ്ടാമത്തെ ക്യാമ്പസിന് നൽകണമെന്നും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.
സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ, എം.എസ്. ഗണേശ്, ഡോ.അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത് ഡോ. പി.വി. പുഷ്പജ, അഡ്വ. ജി മനോജ് കുമാർ , മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London