തൊഴിൽ രഹിതരായ ചെറുപ്പക്കാർക്കും ജോലി നഷ്ട പെട്ട് നാട്ടിൽ വന്ന പ്രവാസികൾക്കുമായി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹായം. ഗാന്ധി ദർശൻ എംപ്ലോയ്മെന്റ് സെൽ എന്ന പേരിൽ ആണ് പരിപാടി നടത്തുന്നത് 150പേരോളം ഉള്ള ഒരു വാട്സ്ആപ്പ് ഗ്രുപ്പ് ഇതിനായി ഉണ്ടാക്കിയിട്ടുണ്ട്. ജോലി ആവിശ്യമുള്ളവർ അവരുടെ ബിയോഡേറ്റ അയക്കാവുന്നതാണ്. യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിക്ക് മഹിളാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ഫാത്തിമ റോഷ്ന മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി ടി ജെ മാർട്ടിൻ, സംസ്ഥാന നിർവാഹ സമിതി അംഗമായ സി. കരുണകുമാർ, ജില്ലാ ചെയർമാൻ എ ഗോപാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എസ് സുധീർ ജില്ലാ ഐ ടി കോർഡിനേറ്റർ ജയപ്രസാദ് ഹരിഹരൻ തുടങ്ങിയവർ പ്രസംഗിച്ചു. താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ ബിയോഡേറ്റ അയക്കാവുന്നതാണ്. ഹോസ്പിറ്റൽ അസോസിയേഷൻ, ഫോട്ടോ ഗ്രാഫി അസോസിയേഷൻ, ബിൽഡിങ് അസോസിയേഷൻ, വ്യാപാരി വ്യവസായി അസോസിയേഷൻ, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളു , അതുപോലെ മറ്റു സംഘടന പ്രതിനിധികളും ബയോഡേറ്റ പരിശോധന നടത്തും. തുടർന്ന് അവരുടെ യോഗ്യതക്കനുസരിച്ചു ജോലി അവസരങ്ങൾ അറിയിക്കുന്നതായിരിക്കും.
ടി ജെ മാർട്ടിൻ : 9447305155 എ. ഗോപാലകൃഷ്ണൻ : 9995416102 ജയപ്രസാദ് ഹരിഹരൻ : 9645880395
© 2019 IBC Live. Developed By Web Designer London