ലണ്ടന്‍: ഗുണമില്ലെങ്കില്‍ ചവറ്റു കുട്ടയില്‍ നിക്ഷേപിക്കു എന്നു പറഞ്ഞ് വയോധികന് നല്കിയ ഒരു കണ്ണട ലേലത്തില്‍ വിറ്റു പോയത് രണ്ടരക്കോടിയിലധികം രൂപയ്ക്ക്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഹന്‍ഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന് ഹൗസാണ് റെക്കോഡ് കുറിച്ച് ഒരു ലേലത്തിന് സാക്ഷ്യം വഹിച്ചത്. നൂറു വര്‍ഷത്തിലധികം പഴക്കുള്ള സ്വര്‍ണ്ണനിറത്തിലുള്ള ആ കണ്ണട എന്നാല്‍ ഉടമ കരുതിയ പോലെ പാഴ്വസ്തുവായിരുന്നില്ല. ഇന്ത്യയുടെ രാഷ്ട്രപിതാവ് ഉപയോഗിച്ചിരുന്ന കണ്ണടയായിരുന്നു അത് എന്നാണ് കരുതപ്പെടുന്നത്. ഓക്ഷന് ഹൗസ് ഉടമയായ ആന്‍ഡി സ്റ്റീവ് ആണ് കണ്ണടയുടെ മൂല്യം തിരിച്ചറിഞ്ഞ് അത് ലേലത്തിനായി വച്ചത്.
15000 പൗണ്ട് (പത്തുമുതല്‍-പതിനാല് ലക്ഷം രൂപ) വരെയാണ് ലേലത്തുക പ്രതീക്ഷിച്ചത്എന്നാല് 2.60ലക്ഷം പൗണ്ട് (രണ്ടരക്കോടിയലധികം രൂപ) നേടി ബ്രിസ്റ്റോള്‍ ഓക്ഷന് ഹൗസില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് തുകയ്ക്കാണ് ആ വട്ടക്കണ്ണട വിറ്റു പോയത്. അമേരിക്കക്കാരനായ ഒരാളാണ് വന്‍തുകയ്ക്ക് ഈ കണ്ണട ലേലം പിടിച്ചത്. മാങ്കോറ്റ്സ്ഫീല്ഡില് നിന്നുള്ള ഒരു വൃദ്ധനാണ് കണ്ണടയുടെ ഉഠമ. ലേലത്തുക മക്കളുമായി പങ്കുവയ്ക്കുമെന്നാണ് ഇയാള്‍ പറഞ്ഞതെന്നാണ് സ്റ്റീവ് പറയുന്നത്.
© 2019 IBC Live. Developed By Web Designer London