നടൻ ജോജുവിന് എതിരായ ആക്രമണത്തിൽ മൗനം പാലിച്ച താരസംഘടനയായ അമ്മയ്ക്കെതിരെ ഗണേഷ് കുമാർ എംഎൽഎ. വിഷയത്തിൽ സംഘടന നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചെന്ന് മനസിലാകുന്നില്ല. കോൺഗ്രസ് നേതാക്കൾ പോലും ആക്രമണത്തെ അപലപിച്ചപ്പോൾ സെക്രട്ടറി ഇടവേള ബാബു മൗനം പാലിച്ചു.
വിഷയത്തിൽ സെക്രട്ടറി ഇടവേള ബാബുവിന്റെ നിശബ്ദത പ്രതിഷേധാർഹമെന്ന് കെ ബി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ തിരക്ക് മനസിലാക്കുന്നു എന്നാൽ സെക്രട്ടറി എന്തിന് നിശബ്ദത പാലിക്കുന്നു. സിനിമ പരസ്പരം കുശുമ്പുള്ള സ്ഥലമാണ് അതാവും അക്രമണത്തെ ആരും അപലപിക്കാത്തത്. സംഘടനയുടെ സമീപനം മാറ്റണമെന്നും സംഘടന യോഗത്തിൽ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.എന്നാൽ അമ്മ സംഘടനയ്ക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം തള്ളി ഇടവേള ബാബു രംഗത്തെത്തി. താൻ തുടക്കത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ടെന്ന് ഇടവേള ബാബു പറഞ്ഞു.
അതേസമയം, ജോജുവിന്റെ വാഹനം തല്ലി പൊളിച്ചത് കോൺഗ്രസിന്റെ സംസ്കാരം ആണെന്ന് സംഘടന എക്സിക്യൂട്ടീവ് മെമ്പർ ബാബുരാജ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്കും ഉണ്ട്. ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബാബുരാജ് പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London