സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് ഇനി വേണ്ടത് നാല് കോടിയോളം രൂപ. ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഗൗരിലക്ഷ്മിക്ക് മരുന്ന് ലഭ്യമാക്കാൻ കുടുംബത്തിന്റെ മുന്നിലുള്ളത്. തുക പൂർണ്ണമായി സമാഹരിക്കാനായില്ലെങ്കിലും മരുന്ന് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കുടുംബം ആരംഭിച്ചു. നിശ്ചിത തീയ്യതിക്ക് മുൻപ് സുമനസുകളുടെ സഹായത്തിൽ തുക ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുഗൗരിയുടെ കുടുംബം.
ഗൗരിക്ക് രണ്ട് വയസ് തികയാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ഉള്ളൂ. ലോകമലയാളികളുടെ കരുണകൊണ്ട് ഇതുവരെ 12 കോടിയോളം രൂപ ഈ കുടുംബത്തിന്റെ കൈകളിലേക്കെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞ തുക മാത്രമാണ് അക്കൗണ്ടിലേക്ക് എത്തുന്നത്. കാത്തിരിക്കാൻ ഒട്ടും സമയമില്ലെന്നിരിക്കെ, കടുത്ത ആശങ്കയിലാണ് ഈ കുടുംബം. ഇനി ദിവസങ്ങൾ നന്നേ കുറവാണെന്നിരിക്കെ മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികൾ കുടുംബവും സഹായകൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. 16 കോടി രൂപയും ലഭ്യമാകുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. പല സന്നദ്ധ സംഘടനകളും ഗൗരിക്കായി ധനസമാഹരണം നടത്തുന്നുണ്ടെങ്കിലും ഇനി കുറഞ്ഞ ദിവസങ്ങളെ മുന്നിലുള്ളു എന്ന് ഓർമ്മിപ്പിക്കുകയാണ് പാലക്കാട്ടെ സഹായകൂട്ടായ്മയും.
ഗൗരി ലക്ഷ്മിക്കായി കൈകോർക്കാം
വിവരങ്ങൾ:
K.L Liju
Account Number: 4302001700011823
IFSC Code: PUNB0430200
Phone: 9847200415
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London