കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ ജൂലൈ ആദ്യ വാരം നടത്തും. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഏപ്രിൽ ആദ്യ വാരം അപേക്ഷ ക്ഷണിച്ചു തുടങ്ങും. 45 കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കാണ് പൊതു പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുഴുവൻ കേന്ദ്ര സർവകലാശാലകളിലെയും ബിരുദ കോഴ്സുകൾക്ക് പൊതുപ്രവേശന പരീക്ഷ ഏർപ്പെടുത്തുമെന്ന് യുജിസി ചെയർമാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രവേശന പരീക്ഷകൾക്കായി പൊതു പ്ലാറ്റ്ഫോം ഒരുക്കും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷ എഴുതാം. വിവിധ സർവകാലശാലകളുടെ പ്രവേശന പരീക്ഷകൾ ഇതോടെ ഒഴിവാക്കും. വിവിധ സർവകാലശാലകളിലേക്കായി ഒരു പൊതുപരീക്ഷ നടത്തുന്നത് മാതാപിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നാണ് വിശദീകരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London