കയർഭൂവസ്ത്രമുടുത്ത് അണിഞ്ഞൊരുങ്ങി മലപ്പുറം വേങ്ങര കുറ്റൂർ പാടത്തെ കൈതത്തോട്. 30 വർഷത്തോളം മണ്ണ് മൂടിക്കിടന്ന തോട് വൃത്തിയാക്കിയതോടെ നിരവധി പേർ ഈ മനോഹര കാഴ്ച കാണാൻ എത്തിത്തുടങ്ങി. കടലുണ്ടി പുഴയിലേക്ക് ഈ തോട്ടിലൂടെയുള്ള ഒഴുക്കിന് ഈ മഴക്കാലത്ത് ചന്തം കൂടുതലാണ്.
കാഴ്ചക്കാർക്കിത് കൗതുകമാണ്. മനോഹരമാണ്. പച്ച പുതച്ച പാടത്തിന് നടുവിലൂടെ അണിഞ്ഞൊരുങ്ങി സുന്ദരിയായ നിൽപ്. വർഷങ്ങൾക്ക് ശേഷം പുതുജീവനേകിയപ്പോൾ കുറ്റൂർ പാടത്തെ തോട് കണ്ണിന് കുളിർമ്മയേകുകയാണ്. 30 വർഷം മണ്ണ് മൂടിക്കിടന്ന തോട് വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇക്കാണുന്ന രൂപത്തിലാക്കിയത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിൽ ഉൾപ്പെടുത്തി 87ലക്ഷം രൂപ ചിലവിട്ടാണ് ഈ മുഖം മിനുക്കൽ. കുറ്റൂർ തോടിന്റെ നവീകരണം കാർഷിക വൃത്തിക്കും ഏറെ ഗുണം ചെയ്യും
ഈ വർഷം കൈതതോട് സുന്ദരമായതോടെ 150 ഏക്കർ തരിശുഭൂമിയിൽ കുടി ഈ തവണ കൂടുതൽ വിത്ത് എറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് കുറ്റൂർ പാടശേഖരത്തെ കർഷകർ. 30O ഏക്കറിലെ നെൽകൃഷി കൂടുതൽ സജീവമാക്കാനും കുടിവെള്ളം, മൃഗപരിപാലനം തുടങ്ങിയ മേഖലകളിലും കുറ്റൂർ തോട് സഹായകമാകും. ഗതകാലത്തെ കുറ്റൂർ പാടശേഖരങ്ങളുടെ നൂറുമേനിയുടെ വിജയഗാഥക്ക് ഇനി തുടർച്ച പ്രതീക്ഷിക്കാം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London