ഇടുക്കി പള്ളിവാസലിൽ കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥി രേഷ്മയുടെ ബന്ധു അരുണിനേയും മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് അരുൺ. ഇന്നു രാവിലെ പള്ളിവാസൽ പവർഹൗസിനു സമീപമാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പള്ളിവാസൽ പവ്വർ ഹൗസിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ റിസോർട്ടിലെ സി.സി.ടി.വിയിൽ നിന്നും രേഷ്മയും ബന്ധു അരുണും നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അന്നുമുതൽ അരുണിൻറെ മൊബൈൽ ഫോൺ സിച്ച് ഓഫ് ആയതും അന്വേഷണം അരുണിലേക്ക് നീങ്ങാൻ കാരണമായി.
എന്നാൽ കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അരുണിൻറെ മുറിയിൽ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London