ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായ 171 പേർക്കായി മൂന്നാം ദിവസവും തെരച്ചിൽ തുടരുന്നു. തപോവൻ ടണലിൽ കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാനായിട്ടില്ല. ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തു. ഐടിബിറ്റി, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായാണ് മൂന്നാം ദിവസവും രക്ഷാ പ്രവർത്തനം തുടരുന്നത്. രണ്ടര കിലോമീറ്റർ നീണ്ട തപോവൻ ടണലിൽ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 130 മീറ്ററോളം ചെളി നീക്കം ചെയ്തിട്ടുണ്ട്.
കാലാവസ്ഥ അനുകൂലമായതിനാൽ വരും മണിക്കൂറുകളിൽ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് വിലയിരുത്തൽ. അപകടത്തിൽ പെട്ടവരിൽ ഏറെയും യു.പി സ്വദേശികളാണെന്നാണ് റിപ്പോർട്ട്. ഋഷിഗംഗ, എൻറിപിസി വൈദ്യുത പദ്ധതികൾക്ക് സമീപം കാണാതായവർക്കായും തെരച്ചിൽ പുരോഗമിക്കുകയാണ്.
വൈദ്യുത പ്ലാൻ്റിന് സമീപമുണ്ടായ അപകടത്തിൽ ഉന്നത ഉദ്യോഗസ്ഥരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. അളകനന്ദ, ദൌലി ഗംഗ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ട 13 ഗ്രാമങ്ങളിലേക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും വ്യോമ മാർഗം എത്തിക്കുന്നുണ്ട്. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London