ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, നിലവിലെ മുഖ്യമന്ത്രി ബി.ജെ.പി.യിലെ പ്രമോദ് സാവന്ത് 650 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഭാരതീയ ജനതാ പാർട്ടി 19 സീറ്റുകളിൽ ലീഡ് ചെയ്തു, കോൺഗ്രസ് 12 സീറ്റും . ആം ആദ്മി പാർട്ടി രണ്ടിടത്തും മറ്റ് പാർട്ടികളെല്ലാം ചേർന്ന് ഏഴിടത്തും ലീഡ് ചെയ്തു.
ഗോവയിൽ ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രതികരിച്ചിരുന്നു . ബിജെപി തുടർ ഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടു. എന്നാൽ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കി കൊണ്ട് എംജിപി കൂടെ നിൽക്കുമോയെന്നുള്ളതാണ് അറിയാനുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London