സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4460 രൂപയായി. പവന് 160 രൂപ ഉയർന്ന് 35,680 രൂപയിലുമെത്തി. ലോകത്തെ സ്വർണ ഉപയോഗത്തിന്റെ 28 ശതമാനത്തോളം ഇന്ത്യയിലാണ്. ഇത് സമ്പദ്ഘടനയിൽ കാര്യമായ പ്രതിഫലനമുണ്ടാക്കും. കൊവിഡിന്റെ വ്യാപനം വിപണിയെ അസ്ഥിരപ്പെടുത്തിയെങ്കിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വില കുതിച്ചുയരുകയാണ്. വില വർധന വരുന്ന ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തൽ. ഒരു വർഷംകൊണ്ട് ഒരു പവന് പതിനായിരത്തിലധികം രൂപയും ഗ്രാമിന് 1200 രൂപയിലധികവും കൂടി.പണിക്കൂലി കൂടി ചേർത്താൽ നിലവിലെ നിരക്കനുസരിച്ച് ഒരു ലക്ഷം രൂപ മുടക്കിയാൽ ശരാശരി രണ്ടര പവൻ ആഭരണങ്ങളാണ് വാങ്ങാൻ കഴിയുക.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London