കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന സ്വർണം രണ്ട് പേരിൽ നിന്നായാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയത്. 2,311 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ദുബായിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി സലാമിൽ നിന്ന് 1568 ഗ്രാം സ്വർണം പിടികൂടി. മിശ്രിത രൂപത്തിൽ ഹാൻ്റ് ബാഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് 5മണിക്ക് ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഇതേ വിമാനത്തിൻറെ ശുചിമുറിയിൽ നിന്നാണ് ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്.
© 2019 IBC Live. Developed By Web Designer London