കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്രെജ് ഇൻ്റീരിയോ അവിശ്വസനീയ ഓഫറുകളോടെ ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു. അലൂറ, ആസ്ട്ര, ആര്‍ക്കേഡിയ, കസാബ്ലാങ്ക എന്നിങ്ങനെ ലളിതമായ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ബെഡ്റൂം സെറ്റാണ് പുതിയതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളിലൊന്ന്. ഫ്ളൈറ്റ് എന്ന സോഫ സെറ്റും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. വീട്ടാവശ്യത്തിനുള്ള ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെട്ടതാണ് പുതിയ ശ്രേണി.
മികച്ച നിലവാരം, രൂപകല്‍പ്പന, ഉപയോഗം തുടങ്ങിയവയുടെ സംയോജനമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. പോക്കറ്റിന് ചേര്‍ന്ന വിലയില്‍ ലഭ്യമാകും. ലിവിങ് സ്പേസിനെ സജീവമാക്കാന്‍ പോന്ന തരത്തിലാണ് ഫ്ളൈറ്റിന്റെ രൂപകല്‍പ്പന. മൂന്ന് സീറ്റര്‍, രണ്ട് സീറ്റര്‍, സിംഗിള്‍ എന്നിങ്ങനെ വൈവിധ്യങ്ങളില്‍ ലഭ്യമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ കൂടി പരിഗണിച്ചാണ് ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബെഡ്റൂം സെറ്റുകളും നൂതനവും സ്റ്റൈലും ചേര്‍ന്നതാണ്. കിങ്, ക്യൂന്‍ വലിപ്പങ്ങളില്‍ ലഭ്യമാണ്. മൂന്ന് സീറ്റ് സോഫയുടെ വില 25,000 രൂപയില്‍ ആരംഭിക്കുന്നു. ക്യൂന്‍ ബെഡിന് 22,900 രൂപ മാത്രമാണ്. ഓഫറുകളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് കിച്ചന് ഫര്‍ണിച്ചറുകള്‍ക്കും വീട്ടിലെ മറ്റ് ഫര്‍ണിച്ചറുകള്‍ക്കും 25 ശതമാനം ഇളവുകള്‍ ലഭ്യമാക്കുന്നുണ്ട്. വിരികള്‍ക്ക് 10 ശതമാനം ഓഫറുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London