തിരുവനന്തപുരം : ഇഎഫ്എൽ നിയമം അട്ടിമറിച്ച് വനഭൂമി സ്വകാര്യ വ്യക്തിക്ക് നൽകാനുള്ള സർക്കാർ നടപടി റദ്ദാക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇഎഫ്എൽ നിയമപ്രകാരം 2000 ൽ കുറ്റ്യാടിയിൽ സ്വകാര്യ വ്യക്തിയുടെ കൈവശമുണ്ടായിരുന്ന 219.51 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇത് തിരിച്ച് ലഭിക്കുന്നതിനായി സ്വകാര്യ വ്യക്തി നൽകിയ അപേക്ഷയിൽ അദ്ദേഹത്തെക്കൂടി ഉൾപ്പെടുത്തി സർക്കാർ സമിതി ഉണ്ടാക്കിയത് ചട്ടവിരുദ്ധമായ നടപടിയാണ്.
ഇത്തരത്തിൽ വനഭൂമികൾ വിട്ടു നൽകിയാൽ ഭാവിയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും, പ്രകൃതിക്ഷോഭങ്ങൾക്കും നമ്മൾ ഇരയാകുകയും, സുസ്ഥിര വികസനത്തിന് വിഘാതമാവുകയും ചെയ്യുമെന്ന് യോഗം ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന ചെയർമാൻ ഡോ: എം.സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ: നെടുമ്പന അനിൽ, എം.എസ്. ഗണേശൻ ,ഡോ: അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ഡോ: പി.വി. പുഷ്പജ, അഡ്വ: ജി. മനോജ് കുമാർ , മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London