നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ മുന്നോട്ടുവച്ച ഉപാധികൾ ഒന്നൊന്നായി അംഗീകരിച്ച് സർക്കാർ. രാജ്ഭവൻ പി.ആർ.ഒ എസ്.ഡി പ്രിൻസിന് പുനർനിയമനം നൽകിയും ഫോട്ടോഗ്രാഫർ തസ്തിക സൃഷ്ടിച്ചു താൽക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തിയും സർക്കാർ ഉത്തരവിറക്കി. രാജ്ഭവനിൽ മതിയായ ജീവനക്കാരില്ലെന്നും അടിയന്തരമായി ഒഴിവുകൾ നികത്തണം എന്നുമാണ് ഗവർണറുടെ ആവശ്യം. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഹരി എസ്. കർത്തയ്ക്കു പിന്നാലെ ഗവർണറുടെ ആവശ്യപ്രകാരം രാജ്ഭവനിൽ കൂടുതൽ നിയമനങ്ങൾക്ക് സർക്കാർ അനുമതി. ഹരി എസ്.കർത്തയുടെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി ഗവർണർക്ക് പൊതുഭരണ സെക്രട്ടറി കത്ത് നൽകിയിരുന്നു. ഇതിലെ പ്രതിഷേധമാണ് നയപ്രഖ്യാപന പ്രസംഗം ഒപ്പിടാതെ പിടിച്ചു വച്ച കടുത്ത നടപടിക്ക് ഗവർണറെ പ്രേരിപ്പിച്ചത്.
നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ മുന്നോട്ടുവച്ച പ്രധാന ഉപാധി രാജ്ഭവനിലെ ഒഴിവുകൾ നികത്തലാണ്. മുഖ്യമന്ത്രി ഫോണിലൂടെയും ചീഫ് സെക്രട്ടറി നേരിട്ടും നൽകിയ ഉറപ്പുകളുടെ ആദ്യ ഘട്ടമാണ് പാലിക്കപ്പെട്ടത്. സർവീസിൽ നിന്നു വിരമിച്ച എസ്.ഡി. പ്രിൻസിന് പുനർ നിയമനം നൽകി ഉത്തരവിറക്കിയത് ചീഫ് സെക്രട്ടറിയാണ്. രാജ്ഭവനിൽ ഇല്ലാത്ത ഫോട്ടോഗ്രാഫർ തസ്തിക സൃഷ്ടിച്ചാണ് പി.ദിലീപ് കുമാറിന് സ്ഥിരം നിയമനം നൽകിയത്. മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ഗവർണർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് നിയമനമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.. ഈ ഉത്തരവിറക്കിയതും കെ.ആർ ജ്യോതി ലാലാണ്. ഇതിനു പിന്നാലെ കൂടുതൽ നിയമനങ്ങൾക്ക് സർക്കാർ അനുമതി നൽകുമെന്നാണ് വിവരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London