കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികൾക്ക് നിരക്ക് നിശ്ചയിച്ച് സർക്കാർആശുപത്രികൾക്ക് ഈടാക്കാവുന്ന നിരക്ക് നിശ്ചയിച്ച് സർക്കാാർ ഉത്തരവ്. ജനറൽ വാർഡിന് 2645 രൂപയേ ഈടാക്കാൻ പാടുള്ളുവെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതിൽ ഉൾപ്പെടും. കൂടുതൽ നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോറിറ്റി രൂപീകരിക്കും.
അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്ക് ഈടാക്കിയ അധിക തുകയുടെ പത്ത് ഇരട്ടി പിഴ ചുമത്തും. ഓക്സിമീറ്റർ പോലുള്ള ഉപകരണങ്ങൾക്കും അധിക തുക ഈടാക്കരുത്. പ്രതിദിനം ഒരു രോഗിക്ക് ജനറൽ വാർഡിന് 2645 രൂപയാണ്. അത് 2910 രൂപ വരെ പരമാവധി പോകാം. സർക്കാരിൻറെ ഈ തീരുമാനം അഭിനന്ദനാർഹമാണെന്ന് കോടതി പറഞ്ഞു. എന്നാൽ സർക്കാർ ഉത്തരവിലെ പല കാര്യങ്ങളും പ്രായോഗികമല്ലെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ പറയുന്ന ചില കാര്യങ്ങൾ ശരിയാണെന്നും പക്ഷേ നിലവിലെ സാഹചര്യം അസാധാരണമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London