സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാർ പുറത്തിറക്കി. 22 ഇന നിർദേശങ്ങളാണുള്ളത്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ മാത്രമേ തീയറ്ററുകളിൽ ആളെ പ്രവേശിപ്പിക്കാൻ പാടുള്ളു. ഇതിനുള്ളിൽ ഷോ അവസാനിപ്പിക്കണം. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ ആളുകളെ ഇരുത്താൻ പാടുള്ളുവെന്നും നിർദ്ദേശത്തിൽ ഉണ്ട്.
സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കാൻ ഇന്ന് മുതലാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തിയേറ്ററുകളിലെത്തുന്നവർക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. മൾട്ടിപ്ലക്സുകളിൽ ഓരോ ഹാളിലും പ്രദർശനം വ്യത്യസ്തസമയമാക്കി ആളുകളുടെ തിരക്ക് കുറയ്ക്കണം. പക്ഷേ, തിയേറ്ററുകൾ ഇന്ന് തുറക്കാനുള്ള സാധ്യത വളരെ കുറവാണ്. തിയേറ്റർ തുറക്കുമ്പോൾ ഇളവ് ആവശ്യപ്പെട്ട് തിയേറ്റർ ഉടമകളുടെ യോഗം ഇന്ന് നടക്കും. ഫിലിം ചേംബറിൻറെ യോഗം നാളെയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London