ലോകായുക്ത നിയമം ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് സർക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമസഭ വഴിയാണ് ലോകായുക്ത നിലവിൽ വന്നതെന്നും അതുകൊണ്ട് തന്നെ ലോകായുക്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്എസ്ശശികുമാര് സമര്‍പ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഫെബ്രുവരി പത്തിനാണ് ലോകായുക്ത ഓര്‍ഡിനന്‍സിനെതിരായ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്. ഓര്‍ഡിനന്‍സിനെതിരായ ഹർജി ഫയലില്‍ സ്വീകരിച്ച കോടതി നേരത്തെ സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ലോകായുക്ത ഭേദഗതി ലോകായുക്തയെന്ന സംവിധാനത്തെ ദുര്‍ബലമാക്കുമെന്നും സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശശികുമാറിന്റെ ഹർജി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London