തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതി സർക്കാർ തിരുത്തിയേക്കും. സമൂഹ മാധ്യമങ്ങൾക്ക് മാത്രമായി നിയമം പരിമിതപ്പെടുത്താനാണ് ആലോചന. ഭേദഗതിയിൽ ക്രിയാത്മക നിർദേശങ്ങൾ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തിൽ സൈബർ മാധ്യമം എന്ന് പ്രത്യേക പരാമർശമില്ല. പൊലീസ് ആക്ടിൽ 118 (എ) വകുപ്പ് കൂട്ടിച്ചേർത്താണ് സർക്കാർ വിജ്ഞാപനമിറങ്ങിയത്. പൊലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങൾക്കും ബാധകമായതോടെയാണ് വൻ തോതിൽ എതിർപ്പ് ഉയർന്നത്.
വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീർത്തികരമായതോ ആയ കാര്യങ്ങൾ നിർമിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകാരമായിരിക്കും. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും.
എന്നാൽ വിജ്ഞാപനത്തിൽ സൈബർ മാധ്യമം എന്ന് പ്രത്യേക പരാമർശമില്ലാത്തതിനാൽ നിയമം മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്ന വിമർശനം ശക്തമാണ്. അപകീർത്തികരമെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമടക്കം നിയമത്തിൽ വ്യവസ്ഥയുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London