സഹകരണ സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്റുമാർക്ക് കോവിഡ് കാലഘട്ടത്തിൽ നൽകിയ ധനസഹായം തിരിച്ചു പിടിക്കുന്ന സർക്കാർ നയം പുനഃപരിശോധിക്കണമെന്ന് കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരുരങ്ങാടി താലൂക്ക് കമ്മിറ്റി. നിക്ഷേപ കളക്ഷനിലെ കമ്മീഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാർക്ക് കോവിഡ് മഹാമാരിയുടെ സമയത് സർക്കാർ അനുവദിച്ച ധനസഹായം തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനുള്ള സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണം. സഹകരണ സ്ഥാപനങ്ങൾക്ക് വേണ്ടി കമ്മീഷൻ അടിസ്ഥാനത്തിൽ നിക്ഷേപ വായ്പ പിരിവ് നടത്തുകയാണ് ഏജന്റുമാരുടെ ജോലി.
ലോക്ക് ഡൌൺ നിയന്ത്രണം മൂലം പിരിവ് നിർത്തലാക്കിയപ്പോളാണ് സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതിക്ക് സഹായധനം അനുവദിക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ 10000 രൂപ സഹായധനം അനുവദിക്കുന്ന നിർദ്ദേശത്തിൽ ഇത് തിരിച്ചുപിടിക്കുന്നതാണെന്ന് വ്യെക്തമാക്കിയിരുന്നില്ല. ആയതിനാൽ നിക്ഷേപ പിരിവ് ഇപ്പോളും പൂർണസ്ഥിതിയിലേക്ക് തിരിച് എത്തിയിട്ടില്ലാത്തതിനാലും കളക്ഷൻ ഏജന്റുമാർക്ക് ലഭിക്കുന്ന കമ്മീഷൻ നാമമാത്രമായ തുകയാണ് ഇപ്പോഴും ലഭിക്കുന്നത്. കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന കളക്ഷൻ ഏജന്റുമാരുടെ വയറ്റത്തടിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സഹകരണ രജിസ്ട്രാർ ഇറക്കിയ ഓർഡർ പിൻവലിക്കണമെന്നും തിരുരങ്ങാടി താലൂക്ക് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് സി വിജയനും താലൂക്ക് സെക്രട്ടറി രാഹുൽ ജി നാഥ് എന്നിവർ ആവശ്യപ്പെട്ടു.
© 2019 IBC Live. Developed By Web Designer London