കോവിഡ് മൂലം പട്ടിണിയും തൊഴിലിലായ്മയും രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ വില കയറ്റിത്തിന് കാരണമാകുന്ന തുടർച്ചയായുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവ് ജനങ്ങളോടുള്ള ശത്രുതാപരമായ പെരുമാറ്റമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന് പി. സി. ജോർജ് എം.എൽ.എ. ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള ജനപക്ഷം സെക്യുലർ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫിസുകളുടെ മുന്നിൽ നടത്തുന്ന ധർണ്ണാ സമരങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഹെഡ് പോസ്റ്റോഫിസ് പടിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം കൊള്ളയടിക്കുന്ന നിലപാടാണ് സർക്കാരുകൾ സ്വീകരിക്കുന്നതെന്നും പി. സി. ജോർജ് പറഞ്ഞു. അഡ്വ. ജോർജ് ജോസഫ് കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ്ണയ്ക്ക് നേതാക്കളായ ഉമ്മച്ചൻ കൂറ്റനാൽ, പ്രെഫ. ജോസഫ് റ്റി. ജോസ്, സെബി പറമുണ്ട, കെ. എഫ്. കുര്യൻ, മാത്യു കൊട്ടാരം, ജോസ് ഫ്രാൻസിസ്, ബൈജു തബി, സച്ചിൻ ജയിംസ്, അരുൺ പുതുപള്ളി, ജോജോ കുഴിവേലി, സെബാസ്റ്റ്യൻ കുറ്റിയാനി, സേവ്യർ മണ്ഡപം, സുമേഷ് ബാബു എന്നിവർ നേത്യത്വം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London