സോളാർ കേസിൽ ആദ്യപരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായരുടെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ. സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടെന്ന മുൻ സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. അഞ്ചു വർഷമായി ഹൈകോടതിയിൽ നടന്നുവന്ന കേസിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്.
സരിത നായർക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നുവെന്നും ഇതിന് ശേഷമാണ് ബാക്കി പണം സരിതാ നായർക്ക് കൈമാറിയതെന്നുമായിരുന്നു കോന്നിയിൽ വ്യവസായിയായിരുന്ന മല്ലേലി ശ്രീധരൻ നായർ കോടതിയിൽ രഹസ്യ മൊഴി നൽകിയത്. ശ്രീധരൻ നായരുടെ ഈ മൊഴി ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. സ്വകാര്യ വ്യക്തികൾ തമ്മിലുള്ള കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ശ്രീധരൻ നായരുടെ ആവശ്യം മുൻ സർക്കാർ നിരസിച്ചത്. തുടർന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ശ്രീധരൻനായർ ഹൈകോടതിയെ സമീപിച്ചു.
കേസ് ഇന്ന് ഹൈകോടതി പരിഗണനക്കവെ 2017ലെ സർക്കുലർ പ്രകാരം കേസിൽ പ്രോസിക്യൂട്ടറാകാമെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കുകയായിരുന്നു. തുടർന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടന്ന് മുൻ സർക്കാറിൻറെ ഉത്തരവ് കോടതി റദ്ദാക്കി. സംസ്ഥാന സർക്കാർ മറ്റൊരു ഉത്തരവ് ഇറക്കണമെന്നും ഇതിൽ മൂന്നാഴ്ചക്കകം തീരുമാനം വേണമെന്നും ഹൈകോടതി നിർദേശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London