അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഭക്ഷ്യവകുപ്പാണ് ഹൈക്കോടതിയെ സമീപിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഭക്ഷ്യകിറ്റ് വിതരണം തടഞ്ഞത്.
പിന്നോക്ക വിഭാഗത്തിനും സ്കൂൾ വിദ്യാർത്ഥികൾക്കും നൽകുന്ന അരിവിതരണം തടഞ്ഞിരുന്നില്ല. ഇത് നേരത്തെ തന്നെ പ്രഖ്യാപിച്ച കാര്യമാണെന്ന് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ മുൻഗണനേതര വിഭാഗത്തിന് പ്രത്യേക ഇളവിൽ അരി നൽകാനുള്ള സർക്കാരിൻ്റെ നീക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. എന്നാൽ ഇത് ബജറ്റിൽ പ്രഖ്യാപിച്ചതാണെന്നും അതിനാൽ പെരുമാറ്റചട്ട ലംഘനമില്ലെന്നുമാണ് സർക്കാരിൻ്റെ വാദം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London