ഗവര്‍ണര്‍ ആവുന്നതിന് മുമ്പ് സ്വന്തം താല്പര്യങ്ങള്ക്കായി അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനമാണ് അദ്ദേഹമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സംഘപരിവാറും ബി ജെ പിയും ചെയ്യേണ്ട പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ നിമയവിരുദ്ധ നിയമനവും ലോകായുക്ത വിഷയത്തില്‍ സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്കിയതും ചൂണ്ടിക്കാട്ടിയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London