മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർഎസ്എസ് നോമിനിയെ നിയമിച്ചുവെന്ന ആരോപണം തെളിയിച്ചാൽ രാജിവെക്കാമെന്ന് ഗവർണർ വെല്ലുവിളിച്ചു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് ആരോപണമുണ്ടല്ലോ. അതിലെ ആൾക്കാർ പുസ്തകങ്ങൾ വരെ ഇറക്കുന്നു. സ്വർണക്കടത്തു വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ അടക്കമുള്ള വിഷയങ്ങൾ താൻ പരിശോധിക്കുന്നുണ്ട്. എം,ശിവശങ്കറിനെ മാറ്റിനിർത്തിയത് എന്തിനായിരുന്നു?… സ്വപ്നയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയാണ്. സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെ കുറിച്ചും പരാമർശിച്ച ഗവർണർ ക്രമക്കേടുകൾ എവിടെ കണ്ടാലും ഇടപെടുമെന്നും പറഞ്ഞു.
വി.സിമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. ഏഴാം തീയതി വരെ വി.സിമാർക്ക് സമയം നീട്ടി നൽകിയിട്ടുണ്ട്. അതിന് ശേഷമായിരിക്കും തന്റെ തീരുമാനം. താൻ ശമ്പള കാര്യത്തിൽ അടക്കം ഒരു തീരുമാനവും എടുത്തിട്ടില്ല. ഇന്ന് അഞ്ച് മണി വരെയാണ് വി.സിമാർക്ക് സമയം അനുവദിച്ചിരുന്നത്. ആർഎസ്എസുകാരെ നിയമിച്ചുവെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെ ഒരു സംഭവം ശ്രദ്ധയിൽപ്പെടുത്തു. അധികാരം കടന്ന് പ്രവർത്തിച്ചുവെന്ന് ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടട്ടെ. ആ നിമിഷം രാജിവെക്കാൻ തയ്യാറാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London