ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ നിയമവിരുദ്ധമായി ഒന്നും തനിക്ക് കാണാൻ കഴിഞ്ഞില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിസഭയുടെ നിർദേശം അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ഗവർണർ പറഞ്ഞു. ഓർഡിനൻസിൽ ഒപ്പുവെക്കുക വഴി തന്റെ ഭരണഘടനാപരമായ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്. മൂന്നാഴ്ചയിലേറെയായി ബിൽ തന്റെ പരിഗണനയിലുണ്ടായിരുന്നെന്നും ഗവർണർ വ്യക്തമാക്കി.
കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസങ്ങളായി പുകയുന്ന ഹിജാബ് വിവാദത്തിലും ആരിഫ് മുഹമ്മദ് ഖാൻ തന്റെ നിലപാട് അറിയിച്ചു. ഇസ്ലാമിന്റെ ചരിത്രത്തിലെ സ്ത്രീകൾ പോലും ഹിജാബിന് എതിരായിരുന്നെന്നാണ് ഗവർണറുടെ പ്രതികരണം. ദൈവം നൽകിയ സൗന്ദര്യം മറുച്ചുവെക്കില്ലെന്ന അഭിപ്രായമാണ് ഇസ്ലാമിലെ ഒന്നാം തലമുറയിലെ സ്ത്രീകൾക്കുണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഉത്തർപ്രദേശ് കേരളത്തെപ്പോലെയാകാതിരിക്കാൻ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ഗവർണർ പ്രതികരിച്ചില്ല. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London