ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയിലാണ് ഗവർണർ നിലപാടറിയിച്ചത്. മൂന്നംഗ സേർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ ഏകകണ്ഠമായി നിർദേശിച്ചതെന്ന് ഗവർണർ വ്യക്തമാക്കി. ഒൻപത് പേരെ അഭിമുഖം നടത്തിയാണ് സേർച്ച് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടതിയിൽ ആവശ്യപ്പെട്ടു. വി സി ആയുളള റിജി കെ ജോണിന്റെ നിയമനം സാധുവാണോ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിഷയത്തിൽ കോടതി സർക്കാരിനോടും ചാൻസലറോടും വിശദീകരണം തേടിയിരുന്നു. ഇതിലാണ് ഇന്ന് ഗവർണറുടെ മറുപടി.
ഫിഷറീസ് വി സി നിയമനത്തിൽ നേരത്തെ തന്നെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് ഹർജി കോടതിയിലെത്തിയത്. യുജിസി, ഫിഷറീസ് സർവകലാശാലാ ആക്ടുകളിൽ പാനൽ നിർബന്ധമാണെന്ന കാര്യം തള്ളിക്കളഞ്ഞുകൊണ്ടാണ് റിജി ജോണിന്റെ നിയമനം എന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്. എന്നാൽ ഗവർണർക്ക് സെർച്ച് കമ്മിറ്റി നൽകിയത് ഒരാളുടെ പേര് മാത്രമാണ് നൽകിയത് എന്നും തെരഞ്ഞെടുപ്പിനുള്ള അവസരം ഗവർണർക്ക് ലഭിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London