ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്നാണ് ഭരണകൂടത്തിൻറെ പുതിയ ഉത്തരവ്. കൽപ്പേനി ബ്ലോക്ക് ഉദ്യോഗസ്ഥനാണ് നോട്ടിസ് നൽകിയത്. മത്സ്യതൊഴിലാളികൾ നിർമിച്ച ഷെഡ് ഏഴ് ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഉത്തരവിൽ പറയുന്നു.
മത്സ്യതൊഴിലാളികൾ സ്വമേധയ ഷെഡ്ഡ് പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ് അത് ചെയ്യും. പൊളിക്കാനുള്ള ചെലവ് തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെയും സമാന രീതിയിൽ ലക്ഷദ്വീപ് ഭരണകൂടം മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London