വിവാഹ ചടങ്ങിൻ്റെ സത്കാരത്തിൽ കൂടുതൽ മദ്യം നൽകാത്തതിന് സുഹൃത്തുക്കൾ നവവരനെ കുത്തിക്കൊന്നു. 28കാരനായ ബബ്ലുവാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പാലിമുകിംപൂരിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
വിവാഹത്തിന് ശേഷം രാത്രിയോടെ ബബ്ലു തൻറെ സുഹൃത്തുക്കൾക്കായി മദ്യ സത്ക്കാരം നടത്തിയിരുന്നു. സുഹൃത്തുക്കൾ കുറച്ചു കൂടി മദ്യം ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് മദ്യം എത്തിക്കാൻ സാധിക്കില്ലെന്ന് ബബ്ലു പറഞ്ഞു. ഇതിനെത്തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ബബ്ലുവിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ രാംഖിലാഡി എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളായ മറ്റ് അഞ്ച് പേർ ഒളിവിലാണെന്നും ഉടൻ തന്നെ അവരെ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London