റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ജൂലൈ 29ന് ആരംഭിക്കുന്ന് അധികൃതര്‍. തീര്‍ഥാടനത്തിനായി തെരഞ്ഞെടുത്തവരുടെ ഏഴുദിന ക്വാറന്റൈന് ഞായറാഴ്ച ആരംഭിച്ചതായും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് മഹാമാരിക്കിടെ നടക്കുന്ന ഹജ്ജ് തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നിരവധി സുരക്ഷാ മാര്‍ഗങ്ങളുടെ ഭാഗമായാണ് ഈ നടപടി.
നിലവില്‍ സൗദിയില്‍ താമസിക്കുന്ന 160 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരെയയാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കുന്നതിനായി തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ കുറവ് വരുത്തിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London