ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി കുമാരസ്വാമി നടത്താന്‍ തീരുമാനിച്ച വിശ്വാസവോട്ട് ചര്‍ച്ച നീളാന്‍ സാധ്യത. ചര്‍ച്ച വ്യാഴാഴ്ചയും കടന്ന് വെള്ളിയാഴ്ചത്തേക്ക് നീളുകയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വോട്ടിംഗ് നടത്തുകയുമാണ് സര്‍ക്കാരിന്റെ തന്ത്രം. ഇതിനിടെ വിമത എം എല്‍ എമാരെ സഭയ്ക്കുള്ളില്‍ എത്തിക്കാന്‍ കഴിയുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഇവര്‍ സഭയിലെത്തിയാല്‍ സഭയ്ക്കുള്ളില്‍ ഇവരുമായി ചര്‍ച്ച നടത്താം എന്നാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, എം എല്‍ എമാരെ നാളെ സഭയില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കില്ലെങ്കിലും ഇവര്‍ ഹാജരാകാതിരുന്നാല്‍ ഇവരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടേക്കും. സ്പീക്കര്‍ അക്കാര്യം പരിഗണിക്കാനും സാധ്യതയുണ്ട്. ഇവരെ അയോഗ്യരാക്കരുതെന്നോ നാളെ വിപ്പ് ബാധകമാക്കരുതെന്നോ കോടതി പറഞ്ഞിട്ടില്ല. കൂടാതെ അതെല്ലാം സ്പീക്കറുടെ അധികാരമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം അയോഗ്യതാ ഭീഷണി ഉയര്‍ത്താനാണ് വിമതര്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ നീക്കം
© 2019 IBC Live. Developed By Web Designer London