ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ത്യാഗത്തെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ടെന്നും സാമ്പത്തിക ആനുകൂല്യം നൽകി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും കത്തിൽ പറയുന്നു. സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒഴിവാക്കണമെന്ന് ഐഎംഎയും നേരത്തെ അഭ്യർത്ഥിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് മന്ത്രിസഭാ യോഗം സാലറി ചലഞ്ചിന് അംഗീകാരം നൽകിയത്. കൊവിഡ് രോഗബാധയെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London