പൂക്കരത്തറ എ.എം.എൽ.പി സ്കൂളിൽ നിന്ന് നീണ്ട 33 വർഷത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ശ്രീ രാജൻ മാസ്റ്റർക്ക് ആദരവ് നൽകി. ചടങ്ങിൽ അലിമോൻ പൂക്കരത്തറ സ്വാഗതം പറഞ്ഞു. റഫീഖ് ടി. വി അധ്യക്ഷത വഹിച്ചു. ബഹു: സഹദുള്ള സർ (റിട്ടയേർഡ് പ്രിൻസിപ്പൽ DHOHSS) രാജൻ മാസ്റ്ററെ പൊന്നാടയണിയിച്ചു ആദരിച്ചു. ഹെല്പ് ലൈൻ പൂക്കരത്തറ രക്ഷാധികാരി വി പി. ഹനീഫ, അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. പ്രശാന്ത്, പ്രസാദ്, അജി കോലൊളമ്പ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കക്ഷി രാഷ്ട്രീയ ജാതി മത ബേദമന്യേ എല്ലാവരും ഉൾക്കൊള്ളുന്ന ഹെല്പ് ലൈൻ പൂക്കരത്തറ കൂട്ടായ്മ നൽകിയ ഉപഹാരം ഏറ്റവും വലിയ ബഹുമതിയായി കാണുന്നു എന്ന് മറുപടി പ്രസംഗത്തിൽ രാജൻ മാസ്റ്റർ പറഞ്ഞു.
© 2019 IBC Live. Developed By Web Designer London