കോൺഗ്രസ് പുന:സംഘടന നിർത്തി വയ്ക്കാൻ ഹൈക്കമാന്റ് നിർദേശിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകി. എം പി മാർ പരാതി ഉന്നയിച്ച പശ്ചാതലത്തിലാണ് നിർദേശം. പുന:സംഘടന ചർച്ചകളിൽ എം പിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഉയർന്ന പരാതി. ഹൈക്കമാന്റ് തീരുമാനത്തിൽ കടുത്ത അതൃപ്തിയായാണ് കെ സുധാകരാനുള്ളത്. പാർട്ടി പു:സംഘടനക്കെതിരെ നേരത്തെ എ ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ കെ പി സി സി പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാന്റ് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ സുധാകരൻ. തുടർന്നാണ് പരാതിയുമായി എം പിമാർ ഹൈക്കമാന്റിനെ സമീപിച്ചത്. ഹൈക്കമാന്റ് തീരുമാനം പ്രകാരമാണ് താരിഖ് അൻവർ കെ സുധാകരന് ബന്ധപ്പെട്ട നിർദേശം നൽകിയത്.
ഇന്നലെ മണിക്കൂറുകളോളം കെ സുധാകരനും വിഡി സതീശനും കെ.പി.സി.സി ഓഫീസിൽ പട്ടിക അന്തിമമാക്കാനുള്ള ചർച്ചകൾ നടത്തിയിരുന്നു. ചർച്ചക്കിടയിലാണ് താരീഖ് അൻവറിന്റെ സന്ദേശം വന്നത്. അഞ്ച് എംപിമാർ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിൽ അന്വേഷണം നടത്തേണ്ടതുണ്ട്. എന്നാൽ തന്റെ പദവിയെ മാനിക്കമെന്നും പുനഃസംഘടന അവസാനഘട്ടത്തിലെത്തി നിൽക്കുമ്പാൾ അതിലെ ഭാരവാഹികളെ പ്രഖ്യാപിക്കാനുമുള്ള അനുവാദം നൽകണമെന്നുമായിരുന്നു സുധാകരന്റെ ആവശ്യം. നേരത്തെ എംപിമാർ പരാതി ഉന്നയിച്ച സാഹചര്യത്തിലെല്ലാം കെ.പി.സി.സിക്കൊപ്പമായിരുന്നു ഹൈക്കമാന്റ്. ദോശീയാടിസ്ഥാനത്തിലുള്ള മെമ്പർഷിപ് കാമ്പയിൻ പൂർത്തിയാവുന്നത് വരെ സംസ്ഥാനത്ത് പുനഃസംഘടനയുമായി മുന്നോട്ട് പോകാം എന്നായിരുന്നു ഹൈക്കമാന്റിന്റെ നേരത്തെയുള്ള തീരുമാനം. എന്നാൽ കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റ്ന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടായിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London