കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പുകളോട് വിട്ടുവീഴ്ച വേണ്ടെന്ന് ഹൈക്കമാൻഡ്. വിജയം മാത്രം മാനദണ്ഡമെന്ന നിലപാടിലാണ് നേതൃത്വം. ചർച്ചകളിൽ തീരുമാനം നീളുന്നതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെത്തേക്ക് നീണ്ടേക്കും. അതിനിടെ ഹൈക്കമാൻഡിനെതിരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്ത് എത്തി. യാഥാർത്ഥ്യ ബോധത്തോടെ ഇടപെടണമെന്നാണ് ഇരുവരുടെയും ആവശ്യം. സ്ഥാനാർത്ഥി നിർണയ യോഗങ്ങൾ ഡൽഹിയിൽ തുടരുകയാണ്.
നിലവിൽ സിറ്റിംഗ് എംഎൽഎമാരായ 21 പേരുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമായത്. അഞ്ചോളം ഇടങ്ങളിൽ സ്ഥാനാർത്ഥികൾ ആരെന്ന കാര്യത്തിൽ ധാരണ ഉണ്ടായിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റ് മണ്ഡലങ്ങളുടെ കാര്യത്തിൽ തർക്കം തുടരുകയാണ്. മുൻപ് ഗ്രൂപ്പുകൾ തമ്മിലാണ് തർക്കമുണ്ടാകാറുള്ളതെങ്കിലും ഇത്തവണ ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങളോടാണ് എതിർപ്പ്. ഗ്രൂപ്പുകൾ പറയുന്ന സ്ഥാനാർത്ഥികളല്ല ഹൈക്കമാൻഡ് നടത്തിയ സർവേകളിലുള്ളത്. ഇതാണ് തർക്കങ്ങൾക്ക് കാരണം.
വിജയം മാത്രം അടിസ്ഥാനമാക്കി നടത്തിയ സ്ഥാനാർത്ഥി പട്ടികയാണെന്ന് ഹൈക്കമാൻഡ് വാദിക്കുമ്പോൾ തങ്ങൾ ചൂണ്ടിക്കാണിക്കുന്ന സ്ഥാനാർത്ഥികൾക്കാണ് വിജയ സാധ്യതെന്നാണ് ഗ്രൂപ്പുകളുടെ വാദം. ഗ്രൂപ്പുകൾ തമ്മിലുള്ള സീറ്റ് വീതംവയ്ക്കാലാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London