പേരൂർക്കട ദത്ത് വിവാദത്തിൽ കുഞ്ഞിനെ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് അമ്മ അനുപമ എസ് ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിൽ അല്ലെന്ന് കോടതി പറഞ്ഞു. കുടുംബകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും, ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വ്യക്തത വേണമെന്ന് കുടുംബ കോടതി അറിയിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് സമിതി റിപ്പോർട്ട് നൽകണമെന്നും പരാതിയിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London