ആലപ്പുഴ ഷാൻ വധക്കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി അഖിൽ ,12 ,13 പ്രതികളായ സുധീഷ്, ഉമേഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കാളികളായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യപ്രതികളെ ആംബുലൻസിൽ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് അഖിലിനെതിരായ കുറ്റം. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് സുധീഷിനെയും ഉമേഷിനെയും പ്രതി ചേർത്തത്.
അഭയം നൽകിയതായി പൊലീസ് പറയുന്ന പ്രതികളെ ഒളിവിൽ കഴിഞ്ഞു എന്നു പറയുന്ന സ്ഥലത്തു നിന്നല്ല പൊലീസ് പിടികൂടിയത് എന്നും ആർഎസ്എസ് ഭാരവാഹികൾ ആയതിനാൽ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത് എന്നുമായിരുന്നു ഹർജിക്കാരുടെ വാദം.ഡിസംബർ 18 -നാണ് ഷാനിനുനേരെ ആക്രമണമുണ്ടാകുന്നത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. പരുക്കേറ്റ ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London