എൻഫോഴ്സ്മെൻറ് അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ബിനീഷ് കോടിയേരി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. അതിനിടെ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് ബംഗളൂരു സിറ്റി സെഷൻസ് കോടതി പരിഗണിക്കും. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന്റെ റിമാൻഡ് കാലാവധി തീരുന്നതിനാൽ നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷിന്റെ ബിനാമി അബ്ദുൾ ലത്തീഫ് ഇന്ന് വീണ്ടും ഇഡിക്ക് മുമ്പിൽ ഹാജരായേക്കും. ലത്തീഫും ബിനീഷും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് ഇ ഡിയിൽ നിന്നു ലഭിക്കുന്ന സൂചന. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ, സുഹൃത്ത് അരുൺ എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും.
© 2019 IBC Live. Developed By Web Designer London